ABOUT US


ഗവ. എല്‍.പി. സ്‌കൂള്‍ പുലിയന്നൂര്‍


     കാസര്‍ഗോഡ്‌ ജില്ലയിലെ കയ്യൂര്‍- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേര്‍ന്ന ഗ്രാമമായ പുലിയന്നൂര്‍. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂര്‍, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകള്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂള്‍ ആദ്യം പ്രവര്‍ത്തിച്ചുവന്നത്‌. തുടര്‍ന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സര്‍ക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന്‌ എം.എല്‍.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.



No comments:

Post a Comment